വേനല്‍ക്കാലത്ത് കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണവസ്തുവാണ് തണ്ണിമത്തന്‍. ഇതില്‍ ഏറെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതെക്കുറിച്ചറിയാം.
വേനല്‍ക്കാലം ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം കടുത്ത ചൂടും മറ്റും ശരീരത്തെ വല്ലാതെ ക്ഷീണിപ്പിയ്ക്കുന്ന സമയമാണ്. നാം കൂടുതലും വെള്ളത്തെ ആശ്രയിക്കുന്ന സമയമാണിത്. ഡീഹൈഡ്രേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരുന്നത് സാധാരണയുമാണ്. ഇതിന് പരിഹാരമായി ധാരാളം വെള്ളം കുടിയ്ക്കണം. ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും വേണം. ഇത്തരത്തില്‍ വേനല്‍ക്കാല ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തന്‍.
ലൈക്കോപീന്‍, വിറ്റാമിന്‍ സി, വൈറ്റമിന്‍ എ, പൊട്ടാസ്യം, മഗ്‌നീഷ്യം. എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. 90 ശതമാനം ശതമാനം വെള്ളമടങ്ങിയ തണ്ണിമത്തന്‍ നിര്‍ജ്ജലീകരണ പ്രശ്‌നങ്ങളില്‍ ഏററവും അനുയോജ്യമായ ഒന്നാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും തണ്ണിമത്തന്‍ സഹായകമാണ്.
രക്തസമ്മര്‍ദം നിയന്ത്രിയ്ക്കാന്‍ ഏറെ ഗുണകരമാണ് തണ്ണിമത്തന്‍ . തണ്ണിമത്തന്‍ ശരീരത്തിലെ രക്തക്കുഴലുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നു, ശരീരത്തിലെ നൈട്രിക് ഓക്‌സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡും തണ്ണിമത്തനില്‍ ഉണ്ട്. നൈട്രിക് ഓക്‌സൈഡ് ശരീരത്തിലെ രക്തക്കുഴലുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നു, അതുവഴി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.ടി കുറയ്ക്കാന്‍ അനുയോജ്യമായ ഭക്ഷണമാണ് തണ്ണിമത്തന്‍. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ലഭിയ്ക്കുന്നു. ധാരാളം വെള്ളവും നാരുകളുമെല്ലാം ഇതിലുണ്ട്. ഒരു വലിയ കഷ്ണം തണ്ണിമത്തന്റെ കഴിക്കുമ്പോള്‍ താരതമ്യേന വളരെ ചെറിയ കലോറിയാണ് ശരീരിത്തിലെത്തുക. അതിനാല്‍ ഇടയ്ക്കിടെ വിശപ്പ് ഉണ്ടാകുന്നവര്‍ക്ക് അത് ശമിപ്പിക്കാന്‍ തണ്ണിമത്തന്‍ നല്ലതാണ്.ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ - എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമാണ് തണ്ണിമത്തന്‍. വേനക്കാലത്ത് കണ്ടുവരുന്ന ഹീറ്റ് സ്‌ട്രോക്ക് ചെറുക്കാനുള്ള നല്ലൊരു വഴിയാണ് തണ്ണിമത്തന്‍. പഴത്തിലെ ഗണ്യമായ അളവിലുള്ള വെള്ളവും ഇലക്ട്രോലൈറ്റുകളും ശരീരത്തെ താപാഘാതത്തില്‍ നിന്ന് തടയുന്നു. ആ സമയങ്ങളില്‍ വെയിലത്ത് പോകുന്നതിന് മുമ്പ് കുറച്ച് തണ്ണിമത്തന്‍ ജ്യൂസ് കുടിച്ചാല്‍, അത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.
Watermelon is super in summer..